Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agricultural Crops

Palakkad

ചി​ങ്ങ​മാ​സ​ത്തി​ലെ അ​സാ​ധാ​ര​ണ ചൂ​ടി​ൽ കാ​ർ​ഷി​ക​വി​ള​ക​ൾ ഉ​ണ​ക്കുഭീ​ഷ​ണി​യി​ൽ

വ​ട​ക്ക​ഞ്ചേ​രി: മ​ഴ​യു​ടെ പെ​ട്ടെ​ന്നു​ള്ള പി​ന്മാ​റ്റ​ത്തി​ൽ കാ​ർ​ഷി​ക​വി​ള​ക​ൾ ഉ​ണ​ക്കു ഭീ​ഷ​ണി​യി​ൽ. നെ​ല്ല്, പ​ച്ച​ക്ക​റി​ക​ൾ, വാ​ഴ തു​ട​ങ്ങി ഹ്ര​സ്വ​കാ​ല വി​ള​ക​ളാ​ണ് ചി​ങ്ങ​മാ​സ​ത്തി​ലെ അ​സാ​ധാ​ര​ണ​മാ​യ ചൂ​ടു​മൂ​ലം ഉ​ണ​ക്ക​ഭീ​ഷ​ണി​യി​ലാ​യി​ട്ടു​ള്ള​ത്.

വി​ള​ക​ൾ​ക്കെ​ല്ലാം ന​ന​യ്ക്ക​ൽ ന​ട​ത്തേ​ണ്ട സ്ഥി​തി​യാ​ണി​പ്പോ​ൾ. ഇ​ക്കു​റി മ​ഴ​യി​ലു​ണ്ടാ​യി​ട്ടു​ള്ള കു​റ​വും ചൂ​ടു​കൂ​ടാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നു പ​റ​യു​ന്നു. ന​ല്ല മ​ഴ​ക്കാ​ല​മെ​ന്നു വി​ശേ​ഷി​പ്പി​ക്കേ​ണ്ട ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​വും പ​ല​യി​ട​ത്തും ഉ​റ​വ​പോ​ലും ഇ​ക്കു​റി​യു​ണ്ടാ​യി​ല്ല.

ഒ​ഴു​ക്കി​ല്ലാ​ത്ത​വി​ധം പു​ഴ​ക​ളി​ലും വെ​ള്ളം​വ​റ്റി. ജ​ല​നി​ര​പ്പ് നി​യ​ന്ത്രി​ക്കാ​നാ​കാ​തെ ഈ ​മാ​സ​ങ്ങ​ളി​ലെ​ല്ലാം ഷ​ട്ട​റു​ക​ൾ തു​റ​ന്ന് വെ​ള്ളം വി​ടാ​റു​ള്ള മം​ഗ​ലം​ഡാ​മി​ലെ ജ​ല​നി​ര​പ്പി​ലും കു​റ​വാ​ണ് കാ​ണി​ക്കു​ന്ന​ത്.

ഒ​ന്നാം​വി​ള നെ​ല്ലി​ന്‍റെ ക​തി​രു​വ​രു​ന്ന സ​മ​യ​മാ​ണി​ത്. എ​ന്നാ​ൽ വെ​ള്ള​മി​ല്ലാ​തെ നെ​ൽ​ചെ​ടി​ക​ൾ ഉ​ണ​ക്കു​ഭീ​ഷ​ണി​യി​ലാ​ണെ​ന്നു വ​ക്കാ​ല, ചെ​റു​കു​ന്നം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

മം​ഗ​ലം​ഡാ​മി​നോ​ടു വ​ള​രെ അ​ടു​ത്തു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഇ​തെ​ല്ലാം. ഡാ​മി​ൽ​നി​ന്നു ക​നാ​ൽ​വ​ഴി വെ​ള്ളം വി​ട​ണ​മെ​ന്ന ആ​വ​ശ്യ​വും ക​ർ​ഷ​ക​ർ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.
ഹെ​ക്ട​ർ ക​ണ​ക്കി​ന് കൃ​ഷി​യി​ട​ങ്ങ​ൾ വെ​ള്ളം​വ​റ്റി​യ നി​ല​യി​ലാ​ണെ​ന്നു വ​ക്കാ​ല​യി​ലെ ക​ർ​ഷ​ക​നാ​യ എ​ൻ. ഹ​നീ​ഫ പ​റ​ഞ്ഞു.

 

Latest News

Corehub Up